Monday, December 12, 2011

അപ്പ്രൈസല്‍...!!!

മുല്ലപ്പെരിയാര്‍ വിഷയം എങ്ങും കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന സമയം, ഓഫീസില്‍ തന്നെ ഒറ്റക്കും ഗ്രൂപ്പ് തിരിഞ്ഞും ഉള്ള ചര്‍ച്ചകള്‍... ഏവരും കട്ട കലിപ്പില്‍ ആണ്... ഒരു തമിളനെ കിട്ടിയാല്‍ കുത്തികൊല്ലും എന്നുള്ള അവസ്ഥ... പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത് എന്തെ  ഇതിലൊന്നും ആണ്ട്രു  ഇടപെടാത്തത്..?? അവനീ വിഷയത്തില്‍ താല്‍പ്പര്യം ഇല്ലേ..?? അവന്‍റെ മനം കവര്‍ന്ന ആവന്‍റെ അ...(വേണ്ട അത് പറഞ്ഞാല്‍ അവന്‍ എനിക്ക് മനസമാധാനം തരില്ല...) ആ കുട്ടി പോലും ഈ മുല്ലപെരിയാറിന്‍റെ ഭീഷണി നേരിടുന്ന സ്ഥലത്താണ് താമസം.... എന്നിട്ടും..

ഞാന്‍ പതുക്കെ അവന്‍റെ അടുത്തേക്ക്‌ ചെന്നു, ചെയറില്‍ ചാരി കെടന്നു കറങ്ങാന ഫാന്‍ നോക്കി ഇരിക്കുന്ന അണ്ട്രൂസിനോട് ഞാന്‍ ചോദിച്ചു,
"എന്താടാ പ്രശ്നം..??"
"അപ്പ്രൈസല്‍ വന്നു"
"എന്തെ"
"ഊ..."
"ഹേ.. നീ വെഷമിക്കണ്ട... സാറിനെ കണ്ടു സംസാരിച്ചു നോക്ക്.."
"അവരോടു സംസാരിച്ചു കാര്യമില്ല, ഇനീം പോയി കണ്ട അവര്‍ എന്നെ തല്ലികൊല്ലും..."
"എന്തെ നീ അവരോടു സംസാരിച്ചോ..?"
"പിന്നെ, ഒരിക്കെ അല്ല, രാവിലതോട്ടു പിന്നാല നടക്കുവാ..!!!"
"എന്നാപ്പിന്നെ നിനക്ക് ഹുസൈനിക്കാനെ കണ്ടു സംസാരിച്ചൂടെ..."
"ഹും.. ശരി, ഞാനും അത് തന്നെയാ ആലോചിക്കുന്നെ..."


പിന്നെ എപ്പോളോ ഹുസൈനിക്കാനെ കണ്ടു അവന്‍ പറഞ്ഞു..

"ഹുസൈന്‍ ഭായ്, എനിക്ക് ഇപ്പൊ വന്ന അപ്പ്രൈസല്‍ നോട് യോജിക്കാന്‍ പറ്റില്ല, ഞാന്‍ മിക്കവാറും ജോലി രാജി വെക്കും"

"ഹേ ഇതിനൊക്കെ നീ രാജി വച്ചാലോ..!!!"

"ഇല്ല ഈ ശമ്പളത്തില്‍ എനിക്ക് ജീവിക്കാന്‍ പറ്റില്ല, കൂടാതെ എനിക്ക് വേറെ  മൂന്നു കമ്പനിയില്‍ നിന്ന് പേപ്പര്‍ വന്നിട്ടുണ്ട്"

ഹുസ്സൈനിക്ക ആശ്ചര്യപ്പെട്ടു... മൊബൈല്‍ സോഫ്റ്റ്‌വെയര്‍ വിപ്ലവത്തിന്‍റെ ഒരു പടത്തലവന്‍ തന്നെ ആണ് തന്‍റെ മുന്നില്‍ നില്‍ക്കുന്നത്, കൈ വിട്ടു പോയാല്‍ പിന്നെ പിടിച്ചാ കിട്ടൂല... 


"നീ പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്, ഞാന്‍ മേനെജ്മെന്റുമായി ഒന്ന് ആലോചിക്കട്ടെ, പെട്ടെന്ന് തീരുമാനം അറിയിക്കാം..."

"ശരി " ആണ്ട്രൂസ് അവന്‍റെ സീറ്റിലേക്കും, ഹുസ്സൈനിക്ക മാനേജര്‍ കാബിനിലേക്കും കയറി...

ഒരു മണിക്കൂറിനു ശേഷം ഹുസൈന്‍ ഭായ് അണ്ട്രൂസിനെ വിളിച്ചു..

"എല്ലാം ശരിയായി, നിന്‍റെ സാലറി കൂട്ടി തരുവാന്‍ മേനെജ്മെന്റ്റ് സമ്മതിച്ചു. ഇപ്പോള്‍ കിട്ടുന്നതിന്റെ 30 ശതമാനം കൂടെ ഇനി കൂടുതല്‍ കിട്ടും പോരെ..?"

"മതി" ആണ്ട്രൂസ് ചിരിച്ചു.

"ഇനി നീ രാജി വെക്കുമോ..?"

"ഹേ ഇല്ല ഹുസ്സൈനിക്കാ.." സന്തോഷത്തോടെ സ്വത സിദ്ധമായ ആ ചിരിയോടെ അവന്‍ തിരികെ നടന്നു...

"ഹാ പിന്നെ.." തിരിച്ചു നടക്കുന്ന അണ്ട്രൂസിനെ ഹുസൈന്‍ ഭായ് തിരിച്ചു വിളിച്ചു...

"അല്ല, ഏതൊക്കെ കമ്പനികളില്‍ നിന്നാ നിനക്ക് പേപ്പര്‍ വന്നതെന്ന് നീ പറഞ്ഞില്ല.."


"ഓ അതോ, ഒന്ന് Water Authority ടെ water ബില്‍,  KSEB ന്നും വന്ന  കറണ്ട്ബില്‍  പിന്ന BSNL നു വന്ന ഫോണ്‍ ബില്ലും... അവമ്മാര്‍ ഇന്ന് രാവിലെയാ വീട്ടീ കൊണ്ടന്നു ഇട്ടതു.., എന്ത് ചെയ്യാനാ ഭായീ ഈ കാശുകൊണ്ട് ഇതൊക്കെ എങ്ങനെ അടച്ചു തീര്‍ക്കാനാ... !!! അതാ ഞാന്‍ വേറെ ജോലി നോക്കണം എന്ന് വിചാരിച്ചത്..."


പാവം ഹുസ്സൈനിക്ക...!!!

4 comments:

  1. ഹ ഹ ഹ... അത് കലക്കി... ആണ്ട്രൂസെ നീ തങ്കപ്പനല്ലെടാ.. പൊന്നപ്പനാ...

    ReplyDelete