Thursday, July 3, 2014

വേൾഡ് കപ്പ് 2014 : ലേലം


തളത്തിൽ ദിനേശൻ : നേരാ തിരുമേനീ…
അര്ജന്റീന പത്തു ഗോൾ അടിച്ചില്ല …
ഞങ്ങളുടെ പ്രതിരോധം മോശമാ ..
ഇഞ്ചുറി ടൈമിലും എക്സ്ട്രാ റ്റൈമിലുമാ ഗോൾ അടിച്ചേ ..

പക്ഷെ ഒരു കാര്യം തിരുമേനി ഓർക്കണം കണ്മുന്നീ വച്ച് ബ്രസീൽ മേക്സികൊയുടെ അടുത്ത് മുക്കിമൂളി ഗോൾ ശൂന്ന്യരായി ചമ്മി നാറി ഇരിക്കുമ്പോ അത് ലീഗ് റൌണ്ട്, ഒചോവയുടെ കഴിവ് , മേക്സികൊയുടെ ടീം മികവു !!! ..

സ്പെയിനിനേം കൊന്നേച്ചു ഡൈവർമാർ ഓസ്ട്രേലിയുടെ അടുത്ത് നിന്ന് വെള്ളം കുടിക്കുമ്പോ ദാ..ഇങ്ങനെ താത്വിക കൂവലുമായി ഒരുത്തനേം കണ്ടില്ല . ..

പോർച്ചുഗലിനെ പനമ്പായിൽ നാല് ഗോളിന്റെ റീത്തും വച്ച് പൊതിഞ്ഞുകെട്ടി മൂന്നാം പക്കം ഘാനയുമായി കളിക്കിറങ്ങുമ്പോ പറഞ്ഞത് സമനിലയാകും എന്നല്ല പകരം രണ്ടു ഗോളിന് ജയിക്കും എന്നോക്കയാ .. എന്നിട്ടിപ്പോഴും എന്റെ കണ്ണിന്റെ മുന്നീ ഞൊളയ്ക്കുവാ തിരുമേനീ രണ്ടേ രണ്ടിന്റെ സമനിലേം അടുത്ത റൌണ്ട് ഒറപ്പില്ലാത്ത ജർമ്മൻ മുഖവും …

അതെ സമയത്ത് ബൊസ്നിയയുമായി ടൈറ്റ് മാച് വന്നെങ്കിലും ഞങ്ങളു ജയിച്ചു തന്നാ മടങ്ങിയത് … അന്നു വാ പൊത്തിക്കൊണ്ടാ ഇതുപോലത്തെ മുഖത്ത് പെയിന്റ് അടിച്ച ചില തിരുമേനിമാര് ഞങ്ങളുടെ സ്കോറിന് നേരെ ആട്ടിയത് എടുത്ത് തെമ്മാടിക്കുഴീക്കൊണ്ടെ തള്ളിക്കോളാന്‍.. സ്വന്തം ടീമിന്റെ ഊളക്കളിക്ക് മുടിഞ്ഞ താത്വികം എഴുതി കാലിന്റെ ഇടയിൽ തിരുകി അന്യന്‍ കളിക്കുന്ന കളിയും കണ്ടു പുച്ഛം മാത്രം ചൊരിഞ്ഞു മേനി നടിക്കുന്നോരുടെ പളുപളുത്ത കമെന്റിനോട് അന്നു തീര്‍ന്നതാ തിരുമേനീ ബഹുമാനം… ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ… എന്നതാടാ…? നീ തലകുലുക്കിയല്ലോ..?
ഇറവറന്‍സ്… ബഹുമാനക്കുറവ്.. ശരിയാ പിതാവേ…

ങാ.. പിന്നെഇഞ്ചുറി ടൈമിൽ ഗോൾ അടിക്കുന്ന കാര്യം .. അതുമൊരു കഥയാ.. ഇറാനുമായുള്ള കളി !!! അന്ന് ഇറാന്റെ പതിനൊന്നു പേരും അവരുടെ പോസ്റ്റിന്റെ മുന്നിൽ തേനീച്ച കൂട്ടിലെ തേനീച്ചകളെ പോലെ പൊതിഞ്ഞു നിന്നിട്ടും ഞങ്ങൾ ജയിച്ചു കേറിയത്‌ പെനാൽറ്റി ബോക്സിൽ ഡൈവ് ചെയ്തിട്ടോ അഭിനയിച്ചു ഭരത് അവാർഡ് വാങ്ങി ഫോബ്സ് മാസികയിൽ കയരിയിട്ടോ തടയാൻ വരുന്നവന്റെ നടുമ്പോറത്തു കടിചിട്ടോ അല്ല പിതാവേ... അന്ന് മുത്ത് മുത്ത് പോലെ ഉള്ള ഗോൾ ഒരെണ്ണം പറപ്പിച്ച് ഫുട്ബോൾ ആരാധകരെ ത്രസിപ്പിച്ചത് ഈ പറയുന്ന നെയ്മറോ ക്ലോസെയോ അല്ല . മെസ്സിയ മെസ്സി !!!

മിസ്റ്റര്‍ ദിനേശൻ …..

ഹാ കഴിഞ്ഞില്ല… ഇനിയുമുണ്ട്…കളിയുടെ നിലവാരം .. കേട്ടോ തിരുമേനീ അര്ജന്റീന ഇറാനേം നൈജീരിയെയും തോൽപ്പിച്ചു 9 പൊയന്റുമായി പ്രീ ക്വാർറ്റരിൽ കടക്കുമ്പോൾ ദേ ഈ നിക്കുന്ന കളി മഹിമക്കാരന്‍ സാമ്പകളുടെ കളിക്കാർക്ക്‌ ചിലിയുടെ ഗോളിയുടെ കാലിന്റെ ഇടയിലാ പണി… പണീന്നു വച്ചാല്…പോസ്ടിലോട്ടു അഞ്ചു തവണ ഗോളടിക്കണം .പൊസ്റ്റീ തട്ടാതെ നോക്കണം .. ഗോളി പിടിക്കാതെ നോക്കണംഅവന്മാര് അടിക്കാതെ നോക്കണം . പിന്നെ…

ദിനേശൻ , ഞാന്‍…..!

ച്ചീ.. മിണ്ടിപ്പോകരുത്.. തിരുമേനി കണ്ടു കാണും..ഇവന്റെ താഴെയൊള്ളതുങ്ങളൊണ്ടല്ലോ..കാക്കകളുടെയും ഡൈവറുടെയും ടീം … അതിലൊരുത്തൻ നോമ്പെടുത്ത് പട്ടിണി കിടന്നു കളിക്കുന്ന അൾജീരിയയുടെ അടുത്ത് മുക്കി മൂളി കളി ജയിച്ചത്‌ 90 മിനിറ്റിൽ അല്ലായിരുന്നു ...കളിയുടെ കൊണം…
വേറെ ഒരുത്തൻ 80 മിനിട്ടും ചന്തിയിൽ ചുണ്ണാമ്പു തേച്ച പോലെ പൊള്ളി തൂറി അവസാനം റഫറിയെ അഭിനയിച്ചു പറ്റിചു ജയിച്ചു ക്വാർറ്റരിൽ കടന്നു .. ജനുസിന്റെ കൊണം

ഫാ… റാങ്ക് നോക്കിയല്ലാട സ്റ്റാറ്റസ് നോക്കി തന്നാ പറയുന്നത്

നില്ല് പിതാവേ, തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷില്‍ പറഞ്ഞത്… ?

സെ സെ സെഞ്ചുറി .. ഫാ ... സെഞ്ചുറി അല്ലടാ ഇഞ്ചുറി ടൈം !!!

ങാ..അതു തന്നെ അതിന്റെ കൊറവ്ഈ അർജൂസ് സഹിച്ചോളാം…
കേട്ടോ തിരുമേനീ…
കര്‍ത്താവിന്റെ കാര്യത്തിലും അതേ..
ഫുട്ബോളിന്റെ കാര്യത്തിലും അതേ..
അർജൂസിനു ഒരു മെത്രാച്ചന്റേം എടനില വേണ്ട… മനസി വെച്ചോ തിരുമേനീ..സത്യം പറയുമ്പോ നിങ്ങക്കൊക്കെ പൊള്ളും !!!