Tuesday, September 13, 2011

Hiii T????

"Hiii T...??"
എന്നും കാലത്ത് ഓഫീസില്‍ എത്തുന്ന ഞങ്ങളെ വരവേല്‍ക്കുന്നത് ആണ്ട്രൂസ് ന്റെ  ഈ ചോദ്യമാണ്. വന്നു കേറിയ ഉടനെ "വാ ചായ കുടിക്കാം" എന്നാണ് ഇതിന്റെ അര്‍ഥം.
ഇതും പറഞ്ഞു അവനെ എന്നും കളിയാക്കാറുണ്ട് എങ്കിലും അവന്റെ ഈ ചാറ്റ് കണ്ടില്ല എങ്കില്‍ എല്ലാവരും അവനോടു അങ്ങോട്ട്‌ ചോദിക്കും  എന്തെ നിനക്ക് പറ്റിയത് എന്ന്.

ഓഫീസില്‍ മറ്റാരുമായും അധികം "കമ്പനി" വെക്കാത്ത ആണ്ട്രൂസ് ഞങ്ങള്‍ക്കിടയില്‍  പുലി ആയിരുന്നു. കുറച്ചു നാളുകളായി  ചെറുക്കന് ശ്വാസം വിടാന്‍ പോലും നേരമില്ലാതെ ആയി. അത്രയ്ക്ക് പണി. എന്നും "ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തീര്‍ക്കണം" എന്ന് ഓരോരുത്തരും പറഞ്ഞിരുന്നു എങ്കിലും അതിനൊന്നും ആണ്ട്രൂസ് വഴങ്ങി കൊടുത്തിരുന്നില്ല എങ്കിലും സിസ്റ്റത്തിന്റെ മുന്നില്‍ നിന്ന് അനങ്ങാറില്ല. തിരക്കിലായതിനാല്‍ ഞങ്ങളും അവനെ ബുദ്ധിമുട്ടിക്കാറില്ല. 

"ക്ലൈന്റുമായി നേരിട്ടുള്ള ഒരു ചാറ്റ് " അതും പേടിച്ചു കഴിയുകയായിരുന്നു അവന്‍ ഇത്ര നാളും, ഇന്ന് , നാളെ അങ്ങനെ നാളുകളെണ്ണി ആണ്ട്രൂസ് കാത്തിരിക്കെ. ഇന്ന് കാലത്ത് അണ്ട്രൂസിന്റെ ചാറ്റ് വിന്റോ ഒന്ന് മിന്നി.

"Hii"

"പണിചെയ്യുന്ന" തിരക്കില്‍ ആയതിനാല്‍ ആരാ എന്തിനാ പിങ്ങ്  ചെയ്യുന്നത് എന്നൊന്നും നോക്കാന്‍ ആണ്ട്രൂസ് മെനക്കെട്ടില്ല.

ഒരു നിമിഷം പോലും വൈകിക്കാതെ ആണ്ട്രൂസ് പ്രതികരിച്ചു.

"Hiii T...??"

അവസാനം...!!!
ക്ലൈന്റ് ഇവിടത്തെ സാറുമാരെ വിളിച്ചു തെറിപറഞ്ഞു എന്നോ, സാറുമാര്‍ അണ്ട്രൂസിനെ വിളിച്ചു കൊണ്ടുപോയി തല്ലി എന്നോ അണിയറയില്‍ പറഞ്ഞു കേള്‍ക്കുന്നു.

No comments:

Post a Comment