Wednesday, September 28, 2011

"കുളത്തുങ്കല്‍ മോട്ടോര്‍സ് "

ഉച്ചനേരത്തെ വെയിലും സഹിച്ചു കിസയും പറഞ്ഞു നടക്കുകയായിരിന്നു നമ്മള്‍ അഞ്ചാറു പേര്‍ . ലക്‌ഷ്യം ഹോട്ടല്‍ ആണ്. ഒടുക്കത്തെ വിശപ്പ്‌ . ഓരോരുത്തരും അവരുടെ ക്ലൈന്റ് തങ്ങളോടു ചയ്യുന്ന, ചെയ്യാന്‍ പോകുന്ന ക്രൂരതകളെ കുറിച്ച് വര്‍ണ്ണിക്കുകയാണ്. പെട്ടെന്ന് ഒരു പൊട്ടിക്കരച്ചില്‍ , ഞങ്ങള്‍ നോക്കുമ്പോ ആണ്ട്രൂസ് പൊട്ടി പൊട്ടി കരയുന്നു.
"എന്താടാ? എന്താ പറ്റിയേ?"
"നിങ്ങള്‍ക്കൊക്കെ ' പണി ' പുറത്തു നിന്നല്ലേ... എനിക്കെല്ലാം അകത്തു നിന്നാടാ..." ആണ്ട്രൂസ് വിതുമ്പി പറഞ്ഞു.
ഉദ്ദേശിച്ചത് ഓഫീസില്‍ ഉള്ള കണ്ണട വച്ച ആരെയോ ആണ് .... ഇതിനു മുന്നേം അവനു പണി കിട്ടിയതും അകത്തു നിന്ന് തന്നെ ആണല്ലോ...

മൂന്നു മാസം "പഠിക്കാന്‍ " പറഞ്ഞതും, " ജാവ അറിയാവുന്നവന്‍ ഇവന്‍ അല്ലാതെ വേറെ ആരേലും ഉണ്ടേല്‍ പറ" എന്നും, "എന്നാത്തിന ഇങ്ങോട്ട് കേട്ടിയെടുക്കുന്നെ ?" എന്ന് ചോദിച്ചതും ഒക്കെ ഈ പറഞ്ഞ അകത്തുള്ള "പണികള്‍ " ആയിരുന്നല്ലോ???

"ഇവര്‍ക്കും വീടും കുടുംബവും വീട്ടുകാരും ഇല്ലേ , പിന്നെന്തിനാ ഇവര്‍ ഇങ്ങനെ നമ്മളോട് പെരുമാറുന്നത് " എന്ന് ഞാന്‍ എന്റെ വിഷമം പറഞ്ഞു.

" വീട്ടുകാര്‍ ഇല്ലേ എന്നോ, പോടാ ഇവരൊക്കെ വല്ല്യ വല്ല്യ ആള്‍ക്കാര്‍ ആണ്, വല്ല്യ കുടുംബത്തിലെ ആള്‍ക്കാര്‍ , നിനക്ക് അറിയുമോ ഷി.... സാറിന്റെ കുടുംബം വല്ല്യ കുടുംബം ആണ്. " പറഞ്ഞത് ജാവിയാണ്.

"എന്തെ നിനക്ക് അറിയാവോ സാറിന്റെ ഫാമിലി" എന്ന് നിബിന്‍ .

"പോടാ നീ സാറി ന്റെ വീട്ടുപേര്‍ കണ്ടിട്ടുണ്ടോ കാറിന്റെ മേലെ, ഞാന്‍ എത്ര വണ്ടികളാണ് കാണുന്നതെന്നോ ഇതേ കുടുംബ പ്പേര് എഴുതീട്ട് ..."

ഹോ ഇവന്‍ സംഭവം തന്നെ ഞങ്ങളാരും അത് ഇന്നേവരെ ശ്രദ്ധിച്ചിട്ടില്ല. ചെക്കന്‍ കൊള്ളാലോ....

ഫുഡും കഴിച്ചു തിരിച്ചു വരുന്ന വഴി ജാവി കൈ ചൂണ്ടി "ദെ കിടക്കണ് സാറിന്റെ വണ്ടി, അയിന്റെ ബാക്കില് കണ്ടാ??? ചക്കേന്റെ ബെലിപ്പത്തില് എഴുതിയത്."

ഞങ്ങള്‍ എല്ലാരും സൂക്ഷിച്ചു നോക്കി , ഒരു ചുവന്ന "Chevrolet Spark"
" കുളത്തുങ്കല്‍ " എന്ന് വല്ല്യ അക്ഷരത്തില്‍ താഴെ ചെറുതായി "മോട്ടോര്‍സ്" എന്ന് ചെറിയ അക്ഷരത്തിലും..

No comments:

Post a Comment