പ്രി ഡിഗ്രി കഴിഞ്ഞു കൂടെ പഠിച്ചവരൊക്കെ എഞ്ചിനീയറിങ്ങിനോക്കെ പോയപ്പോ എനിക്ക് വിധിച്ചത് വീടിനടുത്തുള്ള പോളിയില്‍ ചേരാന്‍ ആയിരുന്നു. എന്നെ ഒതുക്കുവാനുള്ള എന്റെ വീട്ടുകാരുടെ അടവാണ് വീടിനടുത്ത് എന്നെ ഇങ്ങനെ ചേര്‍ക്കാന്‍ കാരണം. കൂടെ പ്രി ഡിഗ്രീ പഠിച്ച ജിഷ്ണു നവനീത് പിന്നെ അവിടുന്ന് പരിചയ പെട്ട അന്‍വര്‍ അഖിലേഷ് സുധീഷ് അങ്ങനെ കുറച്ചു പേര്‍ അടങ്ങുന്ന എന്റെ ചങ്ങാതി കൂട്ടം.
പഠനത്തെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ക്കിഷ്ട്ടം എല്ലാവരെയും പോലെ ക്ലാസ് കട്ട് ചെയ്യുവാനും ,അടുത്തുള്ള boys ഹോസ്റ്റലില്‍ (ഹോസ്റ്റല്‍ എന്ന് അതിനെ പറയാന്‍ പറ്റുമോ എന്ന് അറിയില്ല) പോയി ഇരിക്കാനും ആയിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പ്രായം ചെന്നവന്‍ അന്‍വര്‍ ആയിരുന്നു. വല്ല്യ പണക്കാരന്‍ ആണെങ്കിലും അതിന്റെ യാതൊരു വിധ അഹങ്കാരവും പെരുമാറ്റത്തിലും സംസാരത്തിലും ഇല്ലാത്തവന്‍ ആയിരുന്നു അന്‍വര്‍. നഗരത്തില്‍ അമ്മാമന്‍ നടത്തുന്ന ഹോട്ടലില്‍ ചായ അടിക്കാനും , പ്ലയിറ്റ് കഴുകാനും മറ്റും സഹായിക്കുക ആണ് അവന്റെ പ്രധാന വിനോദം. പണിയെടുക്കാന്‍ ഉള്ള ആത്മാര്‍ഥത കൊണ്ടല്ല ഇതൊക്കെ ചെയ്യുന്നത്. ഉള്ള പണിയൊക്കെ ചെയ്‌താല്‍ മാത്രമേ അടുത്ത ആഴ്ച്ചതെക്കുള്ള പൈസ അമ്മാമന്‍ അവനു കൊടുക്കുകയുള്ളൂ. ഉപ്പ ഗള്‍ഫില്‍ ആയതിനാല്‍ അമ്മാമന് ആണ് ഇവന്റെ ചാര്‍ജ്.
ആഴ്ചയില്‍ ഒരിക്കല്‍ ക്ലാസ്സില്‍ വരുന്ന അന്‍വര്‍ ഞങ്ങള്‍കൊക്കെ ഒരു അത്ഭുതം ആയിരുന്നു.
അങ്ങനെ ഫസ്റ്റ് ഇയര്‍ അവസാനം ആയി. ക്ലാസ്സില്‍ എല്ലാവരും ലാബ് record എഴുതുന്ന തിരക്കില്‍ ആണ്. കൂട്ടത്തില്‍ ഞാനും. ഈ സമയത്തൊന്നും അന്‍വര്‍ നു ഒരു കുലുക്കവും ഇല്ലായിരുന്നു. കാരണം recordinu മുന്നേ കാണിക്കണ്ട ref record വരെ അവന്‍ എഴുതിയിട്ടില്ല. അങ്ങനെ ഒന്ന് എഴുതണം എന്ന് അവനു അറിയില്ല എന്നതാണ് സത്യം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവന് ഒരു മാറ്റവും കാണാത്തത് കണ്ടു കൂട്ടത്തില്‍ പഠിപ്പിസ്ടായ ജിഷ്ണു അവനെ ഉപദേശിച്ചു.
അങ്ങനെ ആരുടെയൊക്കെയോ നോക്കി എന്തൊക്കെയോ എഴുതി മറ്റുള്ളവരുടെ കൂടെ അവനും മാഷിന്റെ മുന്നില്‍ വരിയില്‍ നിന്നു. രാവിലെ തൊട്ടു നില്‍ക്കുന്നവരാണ് ബാക്കിയുള്ളവര്‍ . എല്ലാവരും അടങ്ങി നില്‍ക്കുമ്പോള്‍ ഇടയ്ക്കിടെ ചോറ് തിന്നുവാനും, വെള്ളം കുടിക്കുവാനും വരിയില്‍ പകരം ജൂനിയര്‍ പിള്ളേരെ നിര്‍ത്തി അന്‍വര്‍ പോകുന്നുണ്ടായിരുന്നു. അന്‍വര്‍ ന്റെ തൊട്ടു പിന്നില്‍ തന്നെ ആണ് എന്റെയും ജിഷ്ണുവിന്റെയും സ്ഥാനം.
ഒരു മൂന്നു മൂന്നര ആയപ്പോ അന്‍വര്‍ മുന്നില്‍ എത്തി. ചായ സമയം ആയിരുന്നു അപ്പൊ. ഓഫീസ് പ്യൂണ്‍ കണ്ണേട്ടന്‍ മാഷിനു ചായ കൊണ്ട് കൊടുത്തു. ഒരു പ്ലേറ്റില്‍ രണ്ടു പരിപ്പ് വടയും. വിശന്നിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നില്‍ ഇത് കൊണ്ട് ചെന്ന് വെച്ച കണ്ണേട്ടനെ ഞങ്ങള്‍ മനമുരുകി ശപിച്ചു. അപ്പോളൊക്കെ മുന്നില്‍ നില്‍ക്കുന്ന അന്‍വര്‍ ന്റെ നോട്ടം ആവി പറക്കുന്ന ആ വടകളില്‍ ആയിരുന്നു.
കയ്യിലിരിക്കുന്ന record മാഷിന്റെ മുന്നിലെക്കവന്‍ വച്ചു കൊടുത്തു. രണ്ടു മൂന്നു പേജു മാഷ് മറിച്ച് നോക്കി. ഇതൊന്നും അവന്‍ ശ്രദ്ധിച്ചില്ല, ഈ സമയത്തൊക്കെ വായിലൂരുന്ന വെള്ളവുമായി ആ വടകളില്‍ ആയിരുന്നു അന്‍വര്‍ന്റെ ശ്രദ്ധ.
പെട്ടെന്ന് മാഷ് അവനോടു പറഞ്ഞു.
"അന്‍വര്‍ നീ എടുത്തോ"
"ഹേ.. വേണ്ട സാര്‍ "
"അല്ലെടോ നീ എടുത്തോ"
"വേണ്ട മാഷെ വേണ്ടാഞ്ഞിട്ടല്ലേ"
മാഷിന്റെ മുഖഭാവം ചെറുതായി മരുന്നപോലെ തോന്നി.
"നിന്നോട് എടുക്കാനല്ലേ പറഞ്ഞെ"
"അല്ല മാഷെ ഞാന്‍ ഇപ്പൊ കഴിച്ചു വന്നെ ഉള്ളു, പിന്നെ മാഷിന് അത്ര നിര്‍ബന്ധം ആണെങ്കില്‍ ഒരു കഷ്ണം മതി"
പിന്നെ അവിടെ കേട്ടത് ഇവിടെ പറയാന്‍ കൊള്ളില്ല. അന്‍വര്‍ ന്റെ record പുറത്തേക്കു പറന്നു പോകുന്നത് മാത്രം ഞങ്ങള്‍ കണ്ടു. തെറ്റ് എഴുതിവച്ച record അവിടുന്ന് എടുക്കാന്‍ ആണ് മാഷ് പറഞ്ഞത് എന്നത് അപ്പോളും മനസ്സിലാകാത്ത അന്‍വര്‍ ലാബിനു പുറത്തു കലി തുള്ളി നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചാടി വന്നു എന്നോട് പറഞ്ഞു.
"അയാളുടെ (മാഷിന്റെ) വിചാരം എന്താ? "
"എന്തെടാ"
" അല്ല ഞാന്‍ അയാളോട് വട വേണം എന്ന് അങ്ങോട്ട് ചോദിച്ചൊന്നും ഇല്ലല്ലോ, അയാള്‍ ഇങ്ങോട്ട് ചോദിച്ചതല്ലേ , എന്നിട് വേണം എന്ന് പറഞ്ഞപ്പോ അവന്റെ കൊപ്പിലാതെ ഇടപാട്.. @%#% %^$%^$ ^$%^$^, പരിപ്പ് വട കാണാത്ത കുടുംബത്തില്‍ ഒന്നുമല്ല ഞാന്‍ ജനിച്ചത്.."
(ദേഷ്യം പിടിച്ച മാഷ് അവിടെ നിന്നും എഴുന്നേറ്റു പോയതിനാല്‍ പിന്നെ ഒപ്പിടീക്കാന്‍ പിറ്റേന്ന് അങ്ങേരുടെ വീടുവരെ ഞങ്ങള്‍ക്ക് പോകേണ്ടി വന്നു എന്നത് വേറൊരു സത്യം.)

No comments:
Post a Comment