ഓഫീസിലെ മരവിപ്പില്‍ നിന്ന് ആകെ ഉള്ള ഒരു മോചനം രാവിലെയും വൈകീട്ടുമുള്ള ഉള്ള ചായ കുടിയും. ഉച്ചക്കത്തെ ഊണ്‍ സമയവും ആണ്. അണ്ട്രൂസിനെ പരമാവധി വധിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സാജനും ജാവീദും ചായ കുടിക്കാന്‍ ഇറങ്ങുന്നത് തന്നെ. ഉച്ച ഭക്ഷണത്തിന് ശേഷം ഒരു പുക എനിക്ക് പതിവുള്ളതാണ്. ഈ സമയം മറ്റുള്ളവര്‍ എനിക്ക് കൂട്ട് നില്‍ക്കും.
താന്‍ വല്ല്യ പുകവലിക്കാരന്‍ ആണ് എന്നാണു ആണ്ട്രൂസ് എല്ലാവോടും പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. പക്ഷെ പലവട്ടം ഞാന്‍ നിര്‍ബന്ധിച്ചിട്ടും ( ഒരാളെ വെടക്കാക്കാന്‍ കിട്ടുന്ന ഒരവസരവും നമ്മള്‍ പാഴാക്കാന്‍ പാടില്ലല്ലോ) ഒരു പുക പോലും എടുക്കാന്‍ ആണ്ട്രൂസ് ഇന്നേവരെ തയ്യാറായിട്ടില്ല. പക്ഷെ എന്നെ ഉപദേശിക്കുന്നതില്‍ ഒരു കുറവും ആണ്ട്രൂസ് വരുത്തിയില്ല. ഇത് നല്ലതല്ല, അത് അറിഞ്ഞത് കൊണ്ടാ ഞാന്‍ നിര്‍ത്തിയത്. പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ ഓരോ പിരീട് കഴിയുമ്പോഴും ഞാനും എന്റെ പിള്ളേരും മൂത്ര പുരയില്‍ കേറി വലിക്കാറുണ്ട്. ടീച്ചര്മാര്‍ക്കൊക്കെ എന്നെ പേടിയായിരുന്നു... അങ്ങനെ ഓരോരോ വീര സാഹസിക കഥകള്‍ .
പിന്നീട് ചില ദിവസങ്ങളില്‍ എന്റെ കയ്യില്‍ നിന്ന് സിഗരറ്റ് വാങ്ങി ആണ്ട്രൂസ് രണ്ടു മൂന്നു പുക അകത്താക്കാനും തുടങ്ങി. അങ്ങനെ ഒരു ദിവസം, സമയം 12 ആകുന്നെ ഉള്ളു. പെട്ടെന്ന് ചാറ്റ് ബോക്സ് പൊങ്ങി വന്നു. അതില്‍ ജാവിയുടെ ചോദ്യം "ഡാ ഫുഡ്???" ഫുഡ് കഴിക്കാന്‍ പോകാം എന്നാണ് ആ ചോദ്യത്തിന്റെ അര്‍ഥം .
ഇത്ര പെട്ടെന്നൊ എന്ന് തിരിച്ചു ചോദിക്കും മുമ്പേ പ്രസവ വേദന കിട്ടിയ പെണ്ണുങ്ങളെ പോലെ ജാവി സിസ്റ്റം ലോക്ക് ചെയ്തു ചാടി എഴുന്നേറ്റു നിബിനെയും സാജനെയും തൂക്കി എടുത്തു ഓഫീസിനു പുറത്തെത്തി. ഞാനും പാവം അണ്ട്രൂസും പുറകെ ഓടി. ഭക്ഷണം കഴിച്ചു വരുന്ന വഴി സ്ഥിരം ബ്രാന്‍ഡ് സിഗരറ്റും വാങ്ങി ഞാന്‍ എപ്പോഴും നിക്കണ മരച്ചോട്ടിലേക്ക് നടന്നു. പക്ഷെ അന്നവിടെ വണ്ടികള്‍ ഒരുപാട് പാര്‍ക്ക് ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ സിഗരറ്റ് വാങ്ങിയ ആ കടയിലേക്ക് ഞങ്ങള്‍ എല്ലാരും കയറി നിന്നു . കാരണം പുറത്തു നല്ല വെയില്‍ ആണ്. കടയ്ക്കു അകത്തു കേറുകയെ നിവൃത്തിയുള്ളൂ , അവിടെയാണെങ്കില്‍ ഫാന്‍ നല്ല സ്പീഡില്‍ ഇട്ടിട്ടുണ്ട്. എന്താണെന്ന് അറിയില്ല പണ്ടാരത്തിന് ഒടുക്കത്തെ കാറ്റ്. എത്ര ഉരച്ചിട്ടും തീപ്പെട്ടി കേട്ട് പോകുന്നു. ഉരച്ചു ഉരച്ചു ഞാന്‍ ക്ഷീണിച്ചു.
എന്നെ സഹായിക്കാന്‍ എന്ന രീതിയില്‍ ജാവി മുന്നോട്ടു വന്നു എന്നോട് ആജ്ഞാപിച്ചു "ഇങ്ങു താടെ"
ഞാന്‍ തീപ്പെട്ടി അവന്റെ കയ്യില്‍ കൊടുത്തു.
"എന്തിനാടോ സിഗരറ്റ് കത്തിക്കാന്‍ അറിയില്ലെങ്കില്‍ ഇതും കൊണ്ട് നടക്കുന്നത് ??" ജാവിയുടെ ചോദ്യം.
"പോടാ കാറ്റ് ഉള്ളതുകൊണ്ടല്ലേ , അല്ലേല്‍ എപ്പോളും ഞാന്‍ കത്തിക്കുന്നതല്ലേ ..!!!" ഞാനും വിട്ടില്ല.
"ഇതിനൊക്കെ ഒരു കൈ വഴക്കം വേണം, ദാ കണ്ടു പഠിച്ചോ.."
"ജാവി നല്ല കാറ്റ് ണ്ടിട്ട്രാ" സാജന്‍ ഉപദേശിച്ചു.
"ഒന്ന് പോടാ ചെക്കാ കോയിക്കോട് കടപ്പുറത്ത് നിന്ന് ആ കാറ്റത്ത് തീപ്പെട്ടി ഒറച്ചു കതിച്ചവനാണീ ജാവി, നിനക്കെന്തറിയാം"
പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം.
"അതിനു കോഴിക്കോട് കടപ്പുറത്തെവിടെയാ ഫാന്‍ ?"
മറ്റാരുമായിരുന്നില്ല നമ്മുടെ ആണ്ട്രൂസിന്റെ വക ആയിരുന്നു ആ ചോദ്യം...
അതാണ് ആണ്ട്രൂസ് ..!!!
ReplyDeleteനമ്മടെ ആണ്ട്രൂ ചേട്ടന്‍ ആളു കൊള്ളാമല്ലോ ???
ReplyDelete