കുറച്ചു നാളുകള്‍ക്കു മുന്നേ ഓഫീസില്‍ എല്ലാവരും തിരക്കില്‍ ആണ്.ഓരോരുത്തരും അവരവരുടെ ജോലികളില്‍ മുഴുകി നില്‍ക്കുന്നു. പലയാലുകള്‍ക്കും പല ജോലികളും തീര്‍കേണ്ട അവസാന സമയം അടുത്ത് കൊണ്ടിരിക്കുന്നു. മറ്റു ചിലര്‍ക്ക് കുറച്ചുപേര്‍ കമ്പനി വിട്ടു വേറെ പോയപ്പോ അവരുടെയും കൂടെ ജോലി സ്വന്തം തലയില്‍ വീണതിന്റെ സങ്കടത്തില്‍ . അപ്പോള്‍ ഒരാള്‍ മാത്രം നമ്മുടെ കൂട്ടത്തില്‍ ചിരിച്ചു കൊണ്ടിരിക്കുന്നു.
ആപ്പിളിന്റെ തലയില്‍ ചവിട്ടി ലോകം കീഴടക്കിയ Android എന്ന പുതിയ ടെക്നോളജി യില്‍ നമ്മുടെ ഓഫീസിന്റെ ആകെ സമ്പാദ്യം ആയ ഞങ്ങള്‍ Android എന്നത് ചുരുക്കി ആണ്ട്രൂസ് എന്ന് വിളിക്കുന്ന അനൂപ് ആയിരുന്നു അവന്‍ .
അവന്റെ ചിരിക്കു പിന്നില്‍ പല കാരണങ്ങളും ഉണ്ട്. വന്നു ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെയ്ത പ്രോജക്ടുകളുടെ എണ്ണം നോക്കിയാല്‍ നമ്മുടെ PM നെ കാലും കൂടുതല്‍ ചെയ്തത് അവനാണ് എന്നാണ് അവന്റെ ഭാഷ്യം. (സത്യമാണോ അല്ലെയോ എന്നത് PM നോട് ചോദിച്ചാല്‍ അറിയാം).
പിന്നെ ഞങ്ങളൊക്കെ ഉള്ളത് പരമ്പരാഗതമായ cold fusion, java php, testing എന്നീ വിഭാഗങ്ങളിലും അവന്‍ ഉള്ളത് നൂറ്റാണ്ടിന്റെ സ്പന്ദനം എന്ന് അവന്‍ അവകാശ പെടുന്ന Android എന്ന മേഖലയിലും ആകൊമ്പോ ചിരിക്കാനുള്ള അവന്റെ അവകാശത്തെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലുമുള്ള അവകാശം ഞങ്ങള്‍ക്കില്ല. പിന്നെ എല്ലാവരും നിന്ന് തിരിയാന്‍ നേരമില്ലാതെ ഓടുമ്പോ ഇപ്പൊ അവനു മാത്രം പ്രത്യേകിച്ച് പണിയൊന്നും ഇല്ല. അതാണ് ചിരിയുടെ പിന്നിലെ മറ്റൊരു കാരണം.
അങ്ങനെ ഇരിക്കെ ഒരു ദിവസം. വെറുതെ ഇരിക്കാന്‍ ഓഫീസില്‍ വന്ന അണ്ട്രൂസിനോട് രാവിലെ തന്നെ PM പറഞ്ഞു. ഒരു Blackberry പ്രോജക്റ്റ് വരുന്നുണ്ട്. നീ മാത്രമേ ഉള്ളു ചെയ്യാന്‍ അതു കൊണ്ട് അതിനെ പറ്റി ഒരു പഠനം നടത്തണം എന്ന്. "തന്നെ കൊണ്ട് മാത്രം " എന്നൊക്കെ കേട്ടപ്പോ ആണ്ട്രൂസിന്റെ ശരീരത്തില്‍ ആകെ ഉണ്ടായിരുന്ന രണ്ടു മൂന്നു രോമങ്ങള്‍ പോലും ചാടി എഴുന്നേറ്റു.
പിന്നീട് കണ്ടത്. സൈറ്റുകള്‍ മാറി മാറി നോക്കുന്ന ആണ്ട്രൂസിനെ ആണ്. ഞങ്ങള്‍ക്കൊന്നും എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല. ആണ്ട്രൂസ് ഒന്നും പറഞ്ഞും ഇല്ല. ചോറും ചായയും പോലും കുടിക്കാതെ പാവം വൈകുന്നേരം വരെ ആ സിസ്റ്റത്തിന് മുന്നില്‍ കുത്തിയിരുന്നു.
വൈകുന്നേരം ആയപ്പോള്‍ PM അവനെ വിളിപ്പിച്ചു. ഞങ്ങള്‍ എല്ലാരും കേള്‍ക്കെ "എന്തായി" എന്ന് ചോദിച്ചു.
"എല്ലാം കഴിഞ്ഞു സാര്‍ " എന്ന് അവന്റെ ആ നാലുതരം ശബ്ദത്തില്‍ അവന്‍ വിളിച്ചു പറഞ്ഞു.
"എന്താണ് നിനക്ക് മനസ്സിലായത്? എന്ത് വെത്യാസം ആണ് Android ഉം Blackberry യും തമ്മില്‍ ഉള്ളത്?."
"നല്ല വെത്യാസം ഉണ്ട് സാറേ, ബ്ലാക്ബെരിക്കു ഒടുക്കത്തെ പൈസ ആണ്. കേമറയും കൂടെ ആകുമ്പോ പിന്നെ പറയണ്ട. വെല കൊറഞ്ഞ രണ്ടു മൂന്നു എണ്ണത്തിന്റെ പേരും details ഉം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. സാറിനു വേണമെങ്കില്‍ ഞാന്‍ തരാം."
ഇത് കേട്ടതും PM അടുത്തിരുന്ന കസേരയിലേക്ക് തലയില്കയ്യും വച്ചിരിക്കുന്നതും നമ്മള്‍ കണ്ടു.
(blackberry യില്‍ കിട്ടിയ പ്രോജക്റ്റ് ചെയ്യാന്‍ ആ ടെക്നോളജിയെ പറ്റി പഠിക്കണം എന്ന് പറഞ്ഞു പോയ ഒരു തെറ്റെ പാവം PM ചെയ്തുള്ളൂ.)
"എന്നാപ്പിന്നെ അങ്ങേര്‍ക്കു തെളിച്ചു പറഞ്ഞൂടായിരുന്നോ, ഞാനാണേല്‍ ഉള്ള മൊബൈലിന്റെ സൈറ്റിലോക്കെ കയറി പൈസ നോക്കി സമയം കളഞ്ഞു." സത്യാവസ്ഥ മനസ്സിലായപ്പോ അണ്ട്രൂസിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
Note : ഇതൊന്നും പക്ഷെ ആണ്ട്രൂസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. പുതിയ പുതിയ പ്രോജക്ടുകലുമായി ആണ്ട്രൂസ് തേരോട്ടം തുടരുകയാണ്.

No comments:
Post a Comment